Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excellent Educational

Malappuram

സം​സ്ഥാ​ന​ത്ത് മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും:​ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍

നി​ല​മ്പൂ​ര്‍: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്ക് പോ​കു​ന്ന പ്ര​വ​ണ​ത ഇ​ല്ലാ​താ​ക്കാ​ന്‍ സം​സ്ഥാ​ന​ത്ത് മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ളും പു​തി​യ പ​ഠ​ന പ്രോ​ഗ്രാ​മു​ക​ളും ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍. നി​ല​മ്പൂ​ര്‍ അ​മ​ല്‍ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലെ പ്ര​ഥ​മ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ ത​ല​മു​റ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും കേ​ര​ള​ത്തി​ല്‍ ത​ന്നെ ഒ​രു​ക്കേ​ണ്ട​ത് സ​ര്‍​ക്കാ​രി​​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. അ​തി​ന് സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​രോ വി​ദ്യാ​ര്‍​ഥി​യു​ടെ​യും ക​ഴി​വി​നും അ​ഭി​രു​ചി​ക്കുമ​നു​സ​രി​ച്ച് വ​ള​രാ​നു​ള്ള അ​വ​സ​ര​വും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​വും ന​ല്‍​ക​ണം. വി​ദ്യാ​ര്‍​ഥി​ക​ള്‍ തൊ​ഴി​ല്‍ അ​ന്വേ​ഷ​ക​രാ​കു​ന്ന​തി​ന് പ​ക​രം തൊ​ഴി​ല്‍​ദാ​താ​ക്ക​ളാ​യി മാ​റാ​ന്‍ ശ്ര​മി​ക്ക​ണം. അ​തി​നു​ള്ള നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ കേ​ര​ള​ത്തി​ലു​ണ്ട്.

ഇ​ന്ത്യ​യി​ലെ സ്റ്റാ​ര്‍​ട്ട​പ്പ് മേ​ഖ​ല​യി​ല്‍ വ​ലി​യ സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്. ര​ണ്ടാം​നി​ര, മൂ​ന്നാം​നി​ര ന​ഗ​ര​ങ്ങ​ളി​ല്‍നി​ന്നുപോ​ലും നി​ര​വ​ധി സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍ ഉ​യ​ര്‍​ന്നു​വ​രു​ന്നു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്വ​യം സം​രം​ഭ​ക​രാ​യി മാ​റാ​നും മ​റ്റു​ള്ള​വ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കു​ന്ന​വ​രാ​കാ​നും സാ​ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പി.​വി. അ​ബ്ദു​ല്‍ വ​ഹാ​ബ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ,ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്, ടി.​പി, അ​ഷ്റ​ഫ് അ​ലി, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ആ​ബി​ദ ഫാ​റൂ​ഖി എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. പി.​വി അ​ലി​മു​ബാ​റ​ക്, പി.​എം. ഉ​സ്മാ​ന​ലി, പ്രി​ന്‍​സി​പ്പ​ല്‍ പ്രൊ​ഫ.​ ഡോ. കെ.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, സി​ഇ​ഒ വി.​കെ. അ​ബ്ദു​ല്‍ ഖാ​ദ​ര്‍, യാ​സ്മി​ന്‍ അ​ബ്ദു​ല്‍ വ​ഹാ​ബ്, കെ.​പി. ജ​നീ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. 313 വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഏ​റ്റു​വാ​ങ്ങി.

 

Latest News

Corehub Up